
.news-body p a {width: auto;float: none;}
മലയാളികളുടെ പ്രിയ നടിയാണ് നയൻതാര. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം താരത്തിന് നിരവധി ആരാധകരുണ്ട്. 2022ലാണ് നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.
വളരെ ആഡംബരമായി നടന്ന ഈ വിവാഹത്തിന്റെ വീഡിയോയും കൂടുതൽ ചിത്രങ്ങളും ഒന്നും താരങ്ങളോ മറ്റ് ബന്ധുക്കളോ പുറത്തുവിട്ടിരുന്നില്ല. വിവാഹം ഡോക്യുമെന്ററിയായി ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചതാണ്. റിലീസ് അവകാശം നെറ്റ്ഫ്ലിക്സായിരുന്നു സ്വന്തമാക്കിയത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടില്ല. ഒരു ട്രെയിലർ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2024ൽ തന്നെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങുമെന്നാണ് വിവരം. ‘നയൻതാര: ബിയോണ്ട് ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റൺടെെം ഒരു മണിക്കൂർ 21 മിനിട്ടാണ് നെറ്റ്ഫ്ലിക്സ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് റെെറ്റ്സിന് നയൻതാരയ്ക്ക് 25 കോടതിയാണ് നെറ്റ്ഫ്ലിക്സ് നൽകിയതെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏഴുവർഷം പ്രണയിച്ച ശേഷമാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. ഉയിർ, ഉലകം എന്നി പേരുകളുള്ള രണ്ട് മക്കൾ ഇവർക്കുണ്ട്. മക്കളോടൊപ്പം വിദേശ യാത്രനടത്തിയ വീഡിയോകളും മറ്റും അടുത്തിടെ നയൻതാര പങ്കുവച്ചിരുന്നു.