
ജോധ്പൂർ: അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. കേൾവി തകരാറ് നേരിട്ട ദളിത് വിദ്യാർത്ഥി ചികിത്സ തേടേണ്ടി വന്നതിന് പിന്നാലെ അധ്യാപകനും സ്കൂളിനെതിരേയും പരാതിയുമായി രക്ഷിതാക്കൾ. ജോധ്പൂരിലെ ഒരു സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും മൂന്ന് അധ്യാപകർക്കുമെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.നേരത്തെയും ദളിത് വിദ്യാർത്ഥിക്ക് സമാന രീതിയിലുള്ള അക്രമം അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നത്.
സംഭവത്തിൽ മകനെ ആക്രമിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതായാണ് രാജീവ് ഗാന്ധി നഗർ എസ്എച്ച്ഒ ദേവി ചന്ദന ധാക്ക വിശദമാക്കുന്നത്. കേരുവിലെ ശ്രീറാം പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. രാവിലെ സ്കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.
കുട്ടിയുടെ കർണപടത്തിന് അടിയേറ്റ് പരിക്കേറ്റെന്നാണ് പരാതി. നേരത്തെ സമാനമായ അടിയേറ്റ് ചികിത്സയിൽ ഇരിക്കുന്ന വിദ്യാർത്ഥിയാണ് വീണ്ടും മർദ്ദനമേറ്റതെന്നും രക്ഷിതാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]