
.news-body p a {width: auto;float: none;}
തൃശൂർ: പ്രവാസി മലയാളികൾക്കുള്ള പുതിയ നിക്ഷേപ പദ്ധതിയായ ‘കെ.എസ്.എഫ്.ഇ. ഡ്യുവോ’യുടെ ആഗോള വിപണനോദ്ഘാടനം സൗദി അറേബ്യയിലെ റിയാദിൽ ധനമന്ത്രി അഡ്വ. കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഡയറക്ടർ എം.സി രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയായ ഡ്യൂവോ പ്രവാസി ചിട്ടിയുടെ തുടർച്ചയാണ്.
പൂർണമായും ഓൺലൈനിലൂടെ ഇടപാട് നടത്താനാകുന്ന ഈ പദ്ധതി സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്ന മലയാളി പ്രവാസികളോടുള്ള കെ.എസ്.എഫ്.ഇയുടെ പ്രതിബദ്ധതയാണ്. പ്രവാസി ചിട്ടിയുടെ പ്രചാരണത്തിനായി കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എം.സി.രാഘവൻ, അഡ്വ.യു.പി.ജോസഫ് എന്നിവരും ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജി.സി.സി രാജ്യങ്ങളിൽ പര്യടനത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]