
.news-body p a {width: auto;float: none;}
തൃശ്ശൂർ പൊയ്യ സ്വദേശിയായ ജയാനന്ദൻ അഞ്ച് കൊലപാതകക്കേസുൾപ്പെടെ 23 കേസുകളിൽ പ്രതിയാണ്. മൂന്നുകൊലക്കേസുകളിൽ കുറ്റവിമുക്തനായെങ്കിലും രണ്ടുകേസിൽ ശിക്ഷിക്കപ്പെട്ടു. എറണാകുളം പുത്തൻവേലിക്കര സ്വദേശിനിയെ കൊന്ന കേസിൽ വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ജീവപര്യന്തമാക്കി.
റിപ്പറിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധി. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളുമായിരുന്നു ജയാനന്ദൻ. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു.
വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ സോക്സ് ധരിച്ചാണ് ജയാനന്ദൻ കൃത്യം നടത്തിയിരുന്നത്. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സഹടവുകാരനോടൊപ്പം ജയിൽചാടി. പിന്നീട് തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദൻ ജയിൽചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്. ഇപ്പോൾ ജയിലിൽ കഴിയുകയാണ് ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദൻ.
അന്വേഷണ ഉദ്യോഗസ്ഥനായ കെ.എം ആന്റണി ഐപിഎസ് ഒരിക്കൽ ജയാനന്ദനോട് ചെയ്ത കാര്യങ്ങളിൽ കുറ്റബോധം ഉണ്ടോയെന്ന് ഒരിക്കൽ ചോദിച്ചു. അതിന് റിപ്പർ നൽകിയ മറുപടി തന്നെ അമ്പരപ്പിച്ചുവെന്ന് കെ.എം ആന്റണി വെളിപ്പെടുത്തുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
”എന്റെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അതല്ലാതെ മറ്റാര് ജീവിക്കണം, മരിക്കണം എന്നത് ഞാൻ ചിന്തിക്കാറില്ല”-അതായിരുന്നു റിപ്പർ ജയാനന്ദന്റെ മറുപടി.