
.news-body p a {width: auto;float: none;}
അബുദാബി: വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ കണക്കെടുത്താൻ അതിൽ നല്ലൊരു ശതമാനവും മലയാളികളായിരിക്കും. ആയിരക്കണക്കിന് പേരാണ് ജീവിതസ്വപ്നങ്ങളുമായി യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ദിവസേന വിമാനം കയറുന്നത്. എന്നാൽ ഇത്തരത്തിൽ പ്രവാസ ജീവിതത്തിലേയ്ക്ക് കടക്കുന്നവരും നിലവിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും ഈ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ഇല്ലെങ്കിൽ കടൽകടന്നവർ ജയിലിൽ എത്തിപ്പെടുന്ന അവസ്ഥ ഉണ്ടാകും.
സമൂഹമാദ്ധ്യമ ഉപഭോഗത്തിൽ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് യുഎഇ. ലൈസൻസ് ഇല്ലാതെ പരസ്യങ്ങൾ ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും മറ്റ് സ്ഥാപനങ്ങളും വൻ തുക പിഴ നൽകേണ്ടിവരും. യുഎഇയിലെ പുതിയ നിയമ പ്രകാരം താഴെപ്പറയുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ഒരിക്കലും ചെയ്യാൻ പാടില്ല:
യുഎഇ പ്രസിഡന്റിനെയോ, എമിറേറ്റുകളുടെ ഭരണാധികാരികളെയോ സർക്കാരിനെയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിക്കാനോ ആക്രമിക്കാനോ പാടില്ല.
രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തെ ബാധിക്കുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തുകയോ തെറ്റായ വാർത്തകൾ പങ്കുവയ്ക്കുകയോ ചെയ്യരുത്.
പൊതുധാർമികത ലംഘിക്കുന്നതും പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്ന തരത്തിലുള്ളതുമായ ഉള്ളടക്കങ്ങൾ പങ്കിടരുത്.
വിനാശകരമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്.
രാജ്യത്തെ കോടതികളുടെയോ റെഗുലേറ്ററി ബോഡികളുടെയോ ചർച്ചകളോ പൊതു സെഷനുകളോ വളച്ചൊടിക്കുന്ന തരത്തിലെ ഉള്ളടക്കൾ പോസ്റ്റ് ചെയ്യുകയോ പങ്കുവയ്ക്കുകയോ അരുത്.
ബോധപൂർവ്വം തെറ്റായ വാർത്തകളും വ്യാജ രേഖകളും പങ്കുവയ്ക്കരുത്.
സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥനെ സമൂഹമാദ്ധ്യമങ്ങളിലൂടെയ വിമർശിക്കുകയോ അധിക്ഷേപിക്കുകയോ അരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേൽപ്പറഞ്ഞ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 5,00000 ദിർഹം വരെ പിഴയ്ക്ക് പുറമെ അഞ്ചുവർഷംവരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.