
.news-body p a {width: auto;float: none;}
വിജയ് സേതുപതി അവതാരകനായെത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസൺ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. മലയാളിയായ അൻഷിതയും മത്സരാർത്ഥിയാണ്. പരിപാടിയിൽ അൻഷിത പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്. നിങ്ങൾക്കെല്ലാവർക്കും എന്നെ ചെല്ലമ്മയായിട്ടാണ് അറിയുന്നത്. ചെല്ലമ്മയെ ഇഷ്ടപ്പെടുന്ന നിരവധി പേർ ഉണ്ട്. അൻഷിത എന്താണെന്നാണ് നിങ്ങൾ കാണാൻ പോകുന്നത്. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാൻ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ബിഗ് ബോസിലൂടെ എന്റെ ജീവിതത്തിലെ പുതിയൊരു യാത്ര ആരംഭിക്കുകയാണ്.
മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. പിന്നീട് ഒരു സീരിയൽ ചെയ്തു. അതിനുശേഷമാണ് ചെല്ലമ്മ സീരിയലിലേക്ക് തിരഞ്ഞെടുത്തത്. അങ്ങനെയാണ് തമിഴ്നാട്ടിലേക്ക് വരുന്നത്. മലയാളികൾ തന്നതിനേക്കാൾ സ്നേഹം നിങ്ങൾ തന്നിട്ടുണ്ട്. എല്ലാവരും അവരുടെ വീട്ടിലെ കുട്ടിയായി കണ്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എനിക്ക് എല്ലാം എന്റെ അമ്മയാണ്. അമ്മ കാരണമാണ് എന്നെ പത്ത് പേർ തിരിച്ചറിഞ്ഞത്. എന്റെ കുട്ടിക്കാലത്തേ അച്ഛനും അമ്മയും ഡിവോഴ്സായി. അമ്മയാണ് എന്നെ വളർത്തിയത്. എനിക്കൊരു ചേട്ടനുണ്ട്. അമ്മയും ചേട്ടനും അമ്മയുടെ അമ്മയുമാണ് എന്റെ കുടുംബം. കൂട്ടുകാരും കുടുംബവുമാണ് എന്റെ കരുത്ത്. ഞാൻ ഇപ്പോൾ ജീവനോടെയിരിക്കാൻ കാരണം തന്നെ എന്റെ സുഹൃത്തുക്കളാണ്.
ജീവിതത്തിൽ നിറയെ പ്രയാസങ്ങൾ എനുഭവിച്ചിട്ടുണ്ട്. എനിക്കിപ്പോൾ ഇരുപത്തിയേഴ് വയസായി. ഇതിനിടയിൽ അനുഭവിക്കാൻ പാടില്ലാത്തത് എന്തൊക്കെ ഉണ്ടോ അതെല്ലാം അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെപ്പറ്റിവരെ ചിന്തിച്ചിട്ടുണ്ട്. അതൊക്കെ അതിജീവിച്ച് ഇവിടെയിരിക്കാൻ കാരണം എന്റെ സുഹൃത്തുക്കളാണ്.’- അൻഷിത പറഞ്ഞു.