
.news-body p a {width: auto;float: none;} കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ നടപടിയെടുത്ത് സിപിഎം. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.
പൂണിത്തുറയിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ചവർക്കെതിരെയാണ് നടപടിയെടുക്കുക. തമ്മിലടിയുടെ പേരിൽ ആറുപേരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുക.
ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ആണ് നടപടി സ്വീകരിക്കുക. ഇത് സംബന്ധിച്ച ശുപാർശ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
കടുത്ത വിഭാഗീയത നിലനിൽക്കുന്ന പൂണിത്തുറ ലോക്കൽ കമ്മിറ്റിയിലെ കാര്യങ്ങൾക്ക് പരിഹാരമായി ഈ മാസം 11ന് പേട്ടയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. സംസ്ഥാന സമിതി നേതാക്കളടക്കം പങ്കെടുക്കും.
അടിപിടിയുടെ പേരിൽ ആറ് പ്രവർത്തകർ റിമാൻഡിലാണ്. ഇതിനിടെ പറവൂരിൽ ബ്രാഞ്ച് അംഗം ആത്മഹത്യ ചെയ്ത കേസിൽ ലോക്കൽ സെക്രട്ടറിയാണ് പ്രതിക്കൂട്ടിലുള്ളത്.
വിഭാഗീയതയുടെ പേരിൽ പൂണിത്തുറ ലോക്കൽ കമ്മിറ്റിയിൽ 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]