
ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രം ചിത്രീകരണം പുരോഗമിക്കുകയാണ്. ദളപതി 69ന്റെ വിശേഷങ്ങളാണ് തമിഴ് സിനിമ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നതും.
വമ്പൻ ഒരു ഗാന രംഗത്തോടെയാണ് തുടങ്ങിയ ചിത്രീകരണത്തിന്റെ അപ്ഡേറ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിജയ്യാണ് ഗാനം പാടിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അപ്ഡേറ്റ്.
ദളപതി വിജയ് പാടുന്നത് വണ്‍ ലാസ്റ്റ് സോംഗ് എന്ന ഗാനമാണെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രൻ ചിത്രത്തിന്റെ സംഗീത സംവിധായകനാകുമ്പോള്‍ അസല്‍ കൊലാറാണ് ഗാനത്തിന്റെ രചയിതാവ്.
മാസീവ് സ്കെയിലാണ് എച്ച് വിനോദ് ചിത്രത്തിനറെ ഗാനം ചിത്രീകരിക്കുന്നത് എന്നും ആ രംഗത്ത് 500 ഡാൻസേഴ്സ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുള്ളപ്പോള്‍ താരം ഉന്നമിടുന്നത് തമിഴകത്തെ എക്കാലത്തെയും വമ്പൻ വിജയമാണ് എന്ന് ആരാധകരും മനസ്സിലാക്കുന്നു. വിജയ്ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്.
എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്.
എന്നാല്‍ വിജയ് രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്. ദളപതി 69 സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം വര്‍ണാഭമായാണ് ചിത്രീകരിക്കുന്നത് എന്ന് വ്യക്തമായതിനാല്‍ സിനിമാ വാണിജ്യ സ്വഭാവത്തിലുള്ളതാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്.
ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണെന്നുമാണ് റിപ്പോര്‍ട്ട്. Read More: ഇമ്രാൻ ഹാഷ്മിക്ക് പരുക്കേറ്റു, ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]