
മസ്കറ്റ്: ഒമാനില്‍ സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി. സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച ‘സെമി സ്കിൽഡ്‘ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്കാണ് ഈ വിലക്ക്.
ലൈസൻസ് നൽകാനാകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷ൯ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസൻസ് നൽകുന്നത് നിർത്തിവെക്കും. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പ്രവാസികൾക്ക് നിക്ഷേപമിറക്കി കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് ഈ നിയമ ഭേദഗതിയിലൂടെ എടുത്തുകളയുന്നത്.
തൊഴിൽ മന്ത്രാലയം തരംതിരിച്ച ‘സെമി സ്കില്‍ഡ്’ തൊഴിലുകൾക്ക് ലൈസൻസ് കൈവശം വച്ചിരിക്കുന്ന താമസക്കാരെയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രഫഷണലുകൾക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.െ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]