
തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദത്തിലും പി വി അൻവറിന്റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് ഗവർണർ, ഡി ജി പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ ‘കേക്ക് മിക്സിംഗ്’
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]