ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന് കാണാനെത്തിയ ആരാധകര്‍ നെതര്‍ലന്‍ഡ്സ് ഫുട്ബോള്‍ ടീമിന്റെ പരിശീലന ഗ്രൗണ്ടിലാണോ എത്തിയതെന്ന് ഒരു നിമിഷം അമ്പരന്നിട്ടുണ്ടാകും. കാരണം പരിശീലനത്തെത്തിയിരിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കോച്ച് രാഹുല്‍ ദ്രാവിഡും മറ്റ് ഇന്ത്യന്‍ താരങ്ങളുമെല്ലാം ഇങ്ങനെ ഓറഞ്ചില്‍ കുളിച്ച് നില്‍ക്കുകയാണ്.
ഇന്നലെ മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തിനെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓറഞ്ച് ജേഴ്സി അണിഞ്ഞാണ് എത്തിയത്. മെന്‍ ഇന്‍ ബ്ലൂ എന്ന് പേര് കേട്ട ഇന്ത്യന്‍ സംഘം എങ്ങനെ മെന്‍ ഇന്‍ ഓറഞ്ച് ആയി എന്നതാണ് ആരാധകരുടെ സംശയം. എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പരിശീലന സെഷനായി അഡിഡാസ് പുറത്തിറക്കിയതാണ് ഓറഞ്ച് ജേഴ്സികള്‍. കറുപ്പ് കൂടുതല്‍ ചൂട് വലിച്ചെടുക്കുമെന്നതാണ് ഇന്ത്യന്‍ ടീം കറുത്ത നിറത്തിലുള്ള പരിശീലന ജേഴ്സികള്‍ മാറ്റി ഓറഞ്ച് ജേഴ്സി തെരഞ്ഞെടുക്കാനുള്ള കാരണമായി ആരാധകരില്‍ ചിലര്‍ പറയുന്നത്.
ഇതാദ്യമായല്ല ഇന്ത്യ പരിശീലന ജേഴ്സിയില്‍ പുതിയ നിറങ്ങള്‍ പരീക്ഷിക്കുന്നത്. മുമ്പ് ചുവപ്പു നിറമുള്ള ജേഴ്സികളും ചാര നിറമുള്ള ജേഴ്സികളും ഇന്ത്യ പരിശീലന ജേഴ്സികളായി തെരഞ്ഞെടുത്തിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ദശകത്തില്‍ കൂടുതല്‍ ഇന്ത്യ നീല ജേഴ്സി തന്നെയായിരുന്നു പരിശീലന സെഷനിലും ഉപയോഗിച്ചിരുന്നത്. മത്സരത്തിന് ഉപയോഗിക്കുന്ന നില ജേഴ്സിയെക്കാള്‍ കുറച്ചുകൂടി കടുപ്പമുള്ള നീലയായിരുന്നു പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യ ഓറഞ്ച് നിറമണിയുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഹോം-എവേ ജേഴ്സികള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ എവേ ജേഴ്സിയായി ഇന്ത്യ തെരഞ്ഞെടുത്തത് കാവി നിറമുള്ള ജേഴ്സിയായിരുന്നു.
വമ്പൻ ജയം നേടിയിട്ടും പോയന്റ് ടേബിളിൽ ദക്ഷിണാഫ്രിക്ക രണ്ടാമത്, ഇംഗ്ലണ്ട് നെതർലന്‍ഡ്സിനും പിന്നിൽ
അഡിഡാസ് ഇന്ത്യയുടെ കിറ്റ് പാര്‍ട്ണര്‍മാരായി എത്തിയശേഷം ഇന്ത്യന്‍ ടീം പരിശീലന സെഷനില്‍ കറുപ്പ് നിറമുള്ള ജേഴ്സികളായിരുന്നു ധരിച്ചിരുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയും അഡിഡാസ് പുറത്തിറക്കിയിരുന്നു. ചുമലിലെ വെള്ളവരകളില്‍ ദേശീയ പതാകയുടെ നിറം ചേര്‍ത്താണ് ലോകകപ്പിനായി അഡിഡാസ് പുതിയ ജേഴ്സികള്‍ പുറത്തിറക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 8, 2023, 11:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]