
കോഴിക്കോട്- സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വി.പി സുഹ്റ തട്ടം ഊരി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിവാദം. നല്ലളം സ്കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലാണ് സംഭവം. തട്ടം ഊരി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പിടിഎ പ്രസിഡന്റ് തന്നെ അസഭ്യം പറഞ്ഞതായി വി പി സുഹ്റ നല്ലളം പോലീസില്‍ പരാതി നല്കി.
സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്ന് വി.പി സുഹ്റ പറഞ്ഞു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്നാണ് ഉമ്മര്‍ ഫൈസി വിശേഷിപ്പിച്ചതെന്ന് ആരോപിച്ചു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയതെന്നും തന്നെ അധിക്ഷേപിച്ചെന്നും സുഹ്റ പറയുന്നു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]