മണിപ്പൂർ : മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 11 വരെ നീട്ടിയതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ വീണ്ടും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. അക്രമം പ്രോത്സാഹിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂർ പോലീസ് ഡയറക്ടർ ജനറൽ പറഞ്ഞു.
“ജനങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്, ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.”- സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.