
ന്യൂഡൽഹി :ഹമാസിന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ . ആക്രമണത്തിൽ 200 പേര് കൊല്ലപ്പെട്ടതായും 1600 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട്. ഇന്നലെ പ്രധാനപ്പെട്ട ഇസ്രയേൽ നഗരങ്ങളായ ജെറുസലേം, ടെൽ അവീവ് എന്നിവിടങ്ങളിലും വലിയ ആക്രമണമാണുണ്ടായത്.ഇതോടെ ഇസ്രായേലിൽ അടിയന്തിര ഉന്നതതല യോഗം ചേർന്ന് യുദ്ധം പ്രഖ്യാപിച്ചു. പലയിടത്തും വെടിവയ്പും സ്ഫോടനവും ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.