
പാലക്കാട്: മണ്ണാര്‍ക്കാട് കൂമ്പാറയില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് മണ്ണ് മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെങ്കര പുഞ്ചക്കോട് കോന്നാടന്‍ ആരിഫിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി സ്വദേശി മുഹമ്മദാലിയുടെ ഉടമസ്ഥതയില്‍ കൂമ്പാറയിലുള്ള സ്ഥലത്തു നിന്ന് മണ്ണ് മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ചയാണ് സംഭവം.
മോഷ്ഠിച്ച മണ്ണിന് മുപ്പതിനായിരം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദാലി മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കിയതോടെ ആരിഫിനെ പിടികൂടുകയായിരുന്നു.
ആരിഫിന് കോടതി ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്കി കബളിപ്പിക്കല്‍; പ്രതി പിടിയില്‍ പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്കി സ്ത്രീകളെ വശീകരിച്ച് പണവും വസ്തുവകകളും കബളിപ്പിച്ച് തട്ടിയെടുക്കുന്നയാള്‍ പിടിയില്‍.
പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്.
പത്രത്തില്‍ നല്കിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യന്‍ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നാണ് ഇയാളെ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് പല തവണയായി അഞ്ച് ലക്ഷം രൂപ വാങ്ങി. യുവതി വീട്ടില്‍ വളര്‍ത്തി വന്ന 11 ആട്ടിന്‍കുട്ടികളെയും കൊണ്ടു പോയി.
വളര്‍ത്തി വലുതായ ശേഷം തിരികെ നല്‍കാം എന്നു പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ഒരു മാസമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ റാന്നി ബസ് സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പിനിരയായ സാധാരണക്കാര്‍ പരാതി നല്‍കില്ലെന്ന വിശ്വാസത്തില്‍ പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
‘ദിവസം 4000 രൂപ വരുമാനം, അഞ്ച് ലക്ഷത്തിന്റെ ഇൻഷൂറൻസ്’; എന്നിട്ടും തെങ്ങ് കയറാൻ ആളില്ലെന്ന്
Last Updated Oct 8, 2023, 3:37 AM IST
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]