
അഹമ്മദാബാദ്- ചൈനയില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട കപ്പല്‍ ഷെന്‍ഹുവ 15 തുറമുഖത്ത് 15ന് അടുക്കും.
11-ാം തിയ്യതി വിഴിഞ്ഞം തീരത്ത് കപ്പലെത്തും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എട്ടുദിവസം നിര്‍ത്തിയതിന് ശേഷമാണ് വിഴിഞ്ഞത്തേക്ക് കപ്പല്‍ യാത്ര തുടര്‍ന്നത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായാണ് കപ്പല്‍ എത്തുന്നത്.
ഷെന്‍ഹുവ 15 ഓഗസ്റ്റ് 31നാണ് ചൈനയിലെ ഷാങ് ഹായ് തുറമുഖത്തുനിന്ന് പുറപ്പെട്ടത്. വിഴിഞ്ഞം തീരത്തിനടുത്തുകൂടി കപ്പല്‍ കടന്നുപോയിരുന്നു.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോയ കപ്പല്‍ രണ്ട് ക്രെയിനുകള്‍ ഗുജറാത്തില്‍ ഇറക്കിയതിന് ശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്. ആദ്യ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖ മന്ത്രിയും പങ്കെടുക്കും. മൂന്ന് വലിയ ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കാനുള്ളത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]