

ടോറസിന് സൈഡ് കൊടുത്തു ; കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; കുട്ടനാട്ടിൽ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകൻ
കുട്ടനാട്: ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് 5.45നായിരുന്നു അപകടം.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചമ്ബക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പൊലീസ് സ്റ്റേഷന് സമീപത്തു വെച്ച് ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോറസിന്റെ ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ ഉടമ പറഞ്ഞു. കാറിന്റെ മുന്‍വശവും ഇടത് വശവും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ എടത്വ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്സണ്, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]