

വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ പക; പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍
സ്വന്തം ലേഖകൻ
കൊച്ചി: പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍. സ്വദേശി തേരോത്തുമല വേലായുധനെ (65) കൊലപ്പെടുത്തിയ കേസിലാണ്, കൊമ്പനാട് സ്വദേശി ലിന്റോ, ഓലിപ്പാറ ഈസ്റ്റ് ഐമുറി സ്വദേശി സഞ്ജു എന്നിവരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു കൊലപാതകം.
വീടിന് സമീപത്ത് വെച്ചാണ് വേലായുധന് വെട്ടേറ്റത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപവാസിയായ ലിന്റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു വര്‍ഷം മുന്‍പ് ലിന്റോയെ വേലായുധന് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. വേലായുധന്റെ മകന്റെ കടയില്‍ ഇറച്ചി വാങ്ങാനെത്തിയപ്പോഴായിരുന്നു ഇത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വേലായുധന് ഇറച്ചിവെട്ടുന്ന കത്തി എടുത്ത് ലിന്റോയെ വെട്ടുകയായിരുന്നു.
ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് നല്കുന്ന സൂചന. തന്നെ വെട്ടിയ വേലായുധന്റെ കൈവെട്ടുമെന്ന് പല തവണ ലിന്റോ ഭീഷണിപ്പെടുത്തിരുന്നതായും പൊലീസ് പറയുന്നു. നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിന്റോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]