
തിരുവനന്തപുരം: വയനാട് ജില്ലയിലെ താളിപ്പാറക്കടവിലെ പുതിയ പാലം നാളെ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് വെണ്ണിയോട് പുഴയ്ക്ക് കുറുകെ നേരത്തേ ഒരു മുളംപാലമായിരുന്നു ഉണ്ടായിരുന്നത്. 17 വര്‍ഷം മുന്‍പ് അത് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് പഞ്ചായത്തുകള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പുതിയ പാലം വരുന്നതോടെ, ഒന്നര പതിറ്റാണ്ടിനിപ്പുറം ഇരുകരകളും വീണ്ടും കൈകോര്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മുഹമ്മദ് റിയാസ് പറഞ്ഞത്: ‘രണ്ടു കരകള്‍ കൈകോര്‍ക്കുന്നു, 17 വര്‍ഷത്തിനുശേഷം…വയനാട് ജില്ലയിലെ താളിപ്പാറക്കടവിലെ പുതിയ പാലം നാളെ തുറക്കുകയാണ്. കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് വെണ്ണിയോട് പുഴയ്ക്ക് കുറുകെ നേരത്തേ ഒരു മുളംപാലമായിരുന്നു ഉണ്ടായിരുന്നത്. 17 വര്‍ഷം മുന്‍പ് അത് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് പഞ്ചായത്തുകള്‍ തമ്മിലുള്ള ബന്ധംതന്നെ വിഛേദിക്കപ്പെട്ടിരുന്നു. പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഒന്നര പതിറ്റാണ്ടിനിപ്പുറം ഇരുകരകളും വീണ്ടും കൈകോര്‍ക്കുകയാണ്.’
‘ബേപ്പൂര്‍ മണ്ഡലത്തിലെ 75% റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തില്‍’; മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ 75 ശതമാനം റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. നല്ലളം തരിപ്പണം പാലം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പദ്ധതികള്‍ക്ക് കൃത്യമായ സമയക്രമം വെക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സമസ്ത മേഖലകളിലും വികസനം എത്തിക്കാന്‍ സാധിച്ചു. മണ്ഡലത്തിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 108.49 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. 16 റോഡുകളുടെ നവീകരണം, വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ആറ് കെട്ടിടങ്ങള്‍, പാലം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി ഏഴ് റോഡുകളുടെ നവീകരണം, 11 കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടെ 121.36 കോടി രൂപയുടെ പ്രവൃത്തികള്‍ നിലവില്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ 20 പ്രധാന പ്രവൃത്തികള്‍ക്കായി 471.68 കോടി രൂപ വകയിരുത്തി. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും ആവശ്യങ്ങള്‍ മനസ്സിലാക്കാനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 26ന് നടക്കുമെന്ന് മന്ത്രി അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി 35 ലക്ഷം രൂപ ചെലവഴിച്ചാണ് തരിപ്പണം പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]