

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ലഹരി വില്‍പ്പന; ‘പടയപ്പ ബ്രദേഴ്സ്’ പിടിയില്‍; മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകളും ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ
കൊച്ചി: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്സൈസ് പിടിയില്‍. എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29), ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ്(35) എന്നിവരാണ് പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുമായിട്ടാണ് ഇവരെ എക്സൈസ് പിടികൂടിയത്.
എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്സൈസ് ഇന്റലിജന്‍സിന്റെയും, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെയും നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഇവരുടെ രണ്ട് സ്മാര്‍ട്ട് ഫോണുകളും ടോമിയുടെ ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഏറെ നാളുകളായി മയക്കു മരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തി വന്നിരുന്ന ഇവര്‍ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. ‘പടയപ്പ ബ്രദേഴ്സ്’ എന്ന പ്രത്യേക തരം കോഡില്‍ ആണ് ഇവര്‍ വന്‍തോതില്‍ മയക്കു മരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]