

വ്യക്തിപരമായ അധിക്ഷേപം; പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി: ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി സിനിമാ താരവും അഭിഭാഷകനുമായ സി ഷുക്കൂർ രംഗത്ത്
സ്വന്തം ലേഖകൻ
കോഴിക്കോട്: എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സിനിമാ താരവും അഭിഭാഷകനുമായ സി ഷുക്കൂർ രംഗത്ത്.
മുസ്ലീം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂർ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ തഹ്ലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിനെതിരെയാണ് ഷൂക്കൂറിന്റെ വിമർശനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്നും പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അഡ്വ. സി ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘സഹോദരി,
നിങ്ങൾ എന്നെ വ്യക്തി പരമായി അധിക്ഷേപിച്ചു എഴുതിയ പോസ്റ്റ് കണ്ടു. ഞാൻ ലീഗിനെ കുറിച്ചു നിങ്ങൾ പോസ്റ്റിൽ പറയുന്നതു പോലെ പറഞ്ഞതു എവിടെ ? എപ്പോൾ? ആയതിന്റെ വിഡിയോ ഒന്നു അയച്ചു തരുമോ ? അല്ല , നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട് , എന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ fact check ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ ? 24 മണിക്കൂറിനകം തന്നാൽ മതി.
സ്നേഹം, ഷുക്കൂർ വക്കീൽ.
NB: പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും എന്നു കൂടി അറിയിക്കട്ടെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]