
ന്യൂഡൽഹി : ഇന്ത്യയുടെ ആവശ്യം കാനഡ അംഗീകരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കുമായി സ്ഥലം മാറ്റി. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട നയതന്ത്ര തർക്കങ്ങൾ മൂലം ഒക്ടോബർ 10 നുള്ളിൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന കനേഡിയൻ നയതന്ത്രർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു.