

കേന്ദ്ര സ്പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പു കേസ്; യുവമോര്‍ച്ച നേതാവ് രാജേഷിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; ഒളിവില്ലെന്ന് പൊലീസ്
പത്തനംതിട്ട: കേന്ദ്ര സ്പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പു കേസില്‍ യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍.
ഒന്നാം പ്രതിയായ അഖില്‍ സജീവിന്റെ കൂട്ടാളിയും രണ്ടാം പ്രതിയുമാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്.
4.3 ലക്ഷം രൂപയാണ് സ്പൈസസ് ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത്. നിലവില്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള നിയമനത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ അഖില്‍ സജീവിന്റെ സഹപാഠിയാണ് പരാതിക്കാരന്.
സ്പൈസസ് ബോര്‍ഡില്‍ ഉന്നത ഉദ്യോഗമുള്ള രാജേഷിന്റെ സഹായത്തോടെ ക്ലാര്‍ക്ക് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 4,39,340 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
ഒക്ടോബര്‍ ഒന്നിനാണ് എഫ്ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]