മധ്യപ്രദേശിലെ ഗ്വാളിയോറിലെ വീർപൂർ ഡാമിൽ ഒരാൾ ഇൻസ്റ്റാഗ്രാം റീലിനായി വ്യാജ മുങ്ങിമരണ രംഗം പോലീസിനെയും നാട്ടുകാരെയും ഏറെ വലച്ചു. വെള്ളത്തിൽ അനങ്ങാതെ പൊങ്ങിക്കിടക്കുന്ന ആളെ കണ്ടപ്പോൾ ഭയന്ന് പോയത് പ്രദേശവാസികളാണ്.
മുങ്ങിമരിച്ചതാകുമെന്ന് കരുതി നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ മൃതദേഹം പുറത്തെടുക്കാൻ ഒരു സംഘം പോലീസ് പാഞ്ഞെത്തി.
എന്നാൽ അവർ മൃതദേഹം എടുക്കും മുമ്പ് മൃതദേഹം എഴുന്നേറ്റ് നടന്നു. കണ്ട് നിന്ന പ്രദേശവാസികളും പോലീസും ആദ്യമെന്ന് അമ്പരന്നു.
റീസില്സിന് വേണ്ടി യുവാവ് നടത്തിയ നാടകമായിരുന്നു എല്ലാമെന്ന് മനസിലായപ്പോൾ ഇനി ഇത്തരം നാടകം കളിച്ചാല്‍ പിടിച്ച് അകത്തിടുമെന്ന് പോലീസ് മുന്നറിയിപ്പും നല്കി. ഒരു ഇൻസ്റ്റാഗ്രാം റീൽ സൃഷ്ടിക്കുന്നതിനായാണ് ഇയാൾ മുഴുവൻ സംഭവവും അരങ്ങേറിയതെന്ന് ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു.
ഇ്ത്തരം വിചിത്രമായ സ്റ്റണ്ടുകൾ പോലീസ് ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവനങ്ങളുടെ സഹായങ്ങൾ പാഴാക്കുകയും പ്രദേശവാസികൾക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയും മാത്രമേ ചെയ്യുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അിയിച്ചു.
Reel का जुनून, वीरपुर बांध में 20 मिनट बिना हिले तैरता रहा युवकपुलिस के पहुंचते ही दौड़ लगाकर भागा, 30 वर्षीय युवक आरोन का निवासी है, पुलिस ने डांटकर – समझाकर छोड़ा#Gwalior #Reels pic.twitter.com/ouXIWpHWUu — MP Breaking News (@mpbreakingnews) September 8, 2025 പിന്നാലെ നിരവധി പേര് രസകരമായ കുറിപ്പുകളുമായെത്തി,.
പോലീസേ… റീല്‍സ് ജീവനക്കാൾ പ്രധാനമാണെന്ന് അറിയില്ലേയെന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ചോദ്യം. അദ്ദേഹം വലിയൊരു നീന്തല്ക്കാരന് കൂടിയാണെന്ന് മറ്റൊരു കാഴ്ചക്കാരന് എഴുതി.
ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് വച്ച് തന്നെ ഇത്തരമൊരു സ്റ്റണ്ട് വേണമായിരുന്നോ എന്ന് ചോദിച്ചവരും കുറവല്ല. വല്ല കുടുംബപ്രശ്നവുമായിരിക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]