മലപ്പുറം: കളിക്കുന്നതിനിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ 12 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് രക്ഷകരായി ജില്ലാ ട്രോമാകെയര്‍ പാണ്ടിക്കാട് സ്റ്റേഷന് യൂനിറ്റ് വളന്റിയര്‍മാര്‍. പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിലാണ് ബെല്‍റ്റ് കുടുങ്ങിയത്.
അബദ്ധത്തില്‍ കഴുത്തില്‍ ഇട്ടു നോക്കിയതാണ് വിനയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വീട്ടുകാരും അയല്‍വാസികളും ബെല്‍റ്റ് മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ ദൗത്യം പരാജയപ്പെട്ടു. തുടര്‍ന്ന് പാണ്ടിക്കാട് ട്രോമാ കെയര്‍ യൂനിറ്റിന്റെ സഹായം തേടുകയായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കഴുത്തില്‍നിന്ന് ബെല്‍റ്റ് അതിവിദഗ്ധമായി മുറിച്ചു മാറ്റുകയായിരുന്നു. കൈവിരലിലും മറ്റും കുടുങ്ങുന്ന സമാന രീതിയിലുള്ള 118-ാമത് കേസിനാണ് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷകരായത്.
ടീം ലീഡര്‍ മുജിബിന്റെ നേതൃത്വത്തില്‍ സക്കീര്‍ കാരായ, ഹനീഫ കിഴക്കുംപറമ്പ്, ബഷീര്‍ മുര്‍ഖന്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]