ബെംഗളൂരു: ദുലീപ് ട്രോഫി ഫൈനലിനുള്ള സൗത്ത് സോണ്‍ ടീമിലേക്ക് രണ്ട് താരങ്ങള്‍ കൂടി. ആന്ദ്രെ സിദ്ധാര്‍ത്ഥ് (തമിഴ്നാട്), സ്മരണ്‍ രവിചന്ദ്രന്‍ (കര്‍ണാടക) എന്നിവരെയാണ് സെലക്റ്റര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
എന്‍ ജഗദീശന്, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്ക് പകരക്കാരായിട്ടാണ് ഇരുവരും വരുന്നത്. ജഗദീശനും ദേവ്ദത്തും ഇന്ത്യ എ ടീമിനൊപ്പം ചേരുന്നതുകൊണ്ടാണ് മാറ്റം വരുത്തേണ്ടി വന്നത്.
ഇരുവരും ഓസ്ട്രേലിയ എയ്ക്കെതിരെ ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി റിക്കി ഭൂയിയെയും നിയമിച്ചു.
നോര്‍ത്ത് സോണിനെതിരായ സമനിലയില്‍ കലാശിച്ച സെമിഫൈനലില്‍ ജഗദീശന് പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 197 റണ്‍സ് നേടിയ ജഗദീശന് സൗത്ത് സോണിന് മികച്ച ലീഡ് നേടിക്കൊടുത്തു.
രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം പുറത്താകാതെ 52 റണ്‍സ് നേടി. കൂടാതെ അജയ് റോഹേര (പോണ്ടിച്ചേരി), അനികേത് റെഡ്ഡി (ഹൈദരാബാദ്) എന്നിവരെ കിരീടപ്പോരാട്ടത്തിനുള്ള സ്റ്റാന്‍ഡ്-ബൈ താരങ്ങളായം ഉള്‍പ്പെടുത്തി.
11ന് ആരംഭിക്കുന്ന ഫൈനലില്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണിനെ നേരിടും. സൗത്ത് സോണ്‍: അസ്ഹറുദ്ദീന് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി (വൈസ് ക്യാപ്റ്റന്‍), സ്മരണ്‍ രവിചന്ദ്രന്‍, കാലെ എം, ഷെയ്ഖ് റഷീദ്, തന്മയ് അഗര്‍വാള്‍, സല്മാന് നിസാര്‍, ആന്‍ഡ്രൂ സിദ്ധാര്‍ത്ഥ്, തനയ് ത്യാഗരാജന്, ഗുര്ജബ്നീത് സിംഗ്, നിധീഷ്, കൗശിക്, കൗശിക്, കൗശിക് വി.
സ്റ്റാന്‍ഡ് ബൈ: മോഹിത് റെഡ്കര്‍ (ഗോവ), സ്നേഹല്‍ കൗതങ്കര്‍ (ഗോവ), ഈഡന് ആപ്പിള്‍ ടോം (കേരളം), അജയ് റോഹറ (പോണ്ടിച്ചേരി), ജി അനികീത് റെഡ്ഡി (ഹൈദരാബാദ്). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]