ജറുസലം ∙ വടക്കൻ ജറുസലമിൽ രണ്ട് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ ആറു പേർ
. ആറു പേർക്കു പരുക്കേറ്റു.
പ്രാദേശിക സമയം രാവിലെ പത്തരയോടെ ജറുസലമിലെ റാമോട്ട് ജംക്ഷനിൽ കാറിലെത്തിയ രണ്ടു പേർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു സൈനികനും ചില പൗരന്മാരും നടത്തിയ തിരിച്ചടിയിൽ ഇവർ കൊല്ലപ്പെട്ടു.
ആക്രമണത്തിന് ഇരയായവരിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അക്രമം നടത്തിയവർ വെസ്റ്റ് ബാങ്ക് സ്വദേശികളാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
വെടിവയ്പിനുപയോഗിച്ചത് മാറ്റം വരുത്തിയ കാൾ ഗുസ്താവ് സബ്മെഷിൻ ഗണ്ണുകളാണെന്നും വെസ്റ്റ് ബാങ്കിലെ അനധികൃത ആയുധനിർമാണ ശാലകളിൽ നിർമിക്കുന്ന ഇത്തരം ആയുധങ്ങൾ മുൻപും ഹമാസും മറ്റും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികളിൽനിന്ന് കത്തികളും വെടിയുണ്ടകളും ലഭിച്ചെന്നു പൊലീസ് പറഞ്ഞു.
സംഭവം ഭീകരാക്രമണമാണെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഭീകരരുടെ ഗ്രാമങ്ങളെ ഇസ്രയേൽ വളഞ്ഞിരിക്കുകയാണ്. നമ്മൾ വാഗ്ദാനം ചെയ്തതു പോലെ ഹമാസിനെ തുടച്ചുനീക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]