കാഞ്ഞങ്ങാട്∙ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ കിടപ്പുമുറിയിൽ
കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജ് വിദ്യാർഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു.
ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി.
സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]