പത്തനംതിട്ട∙ 2012ൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന കെ.ജയകൃഷ്ണനെ അന്ന് കോന്നി സിഐയായിരുന്ന മധുബാബു
പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട മുൻ എസ്പിയായിരുന്ന ഹരിശങ്കർ 2016ൽ ഡിജിപിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്.
മധുബാബുവും മറ്റൊരു ഗോപകുമാറും ജയകൃഷ്ണനെ ക്രൂരമായി ദേഹോപദ്രവമേൽപ്പിച്ചെന്നും ഇത്തരത്തിലുള്ള കൃത്യങ്ങൾ ആവർത്തിച്ചു ചെയ്യുന്നതു വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്താണു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
നിലവിൽ ആലപ്പുഴ ഡിവൈഎസ്പിയാണു മധുബാബു.
കെ.ജയകൃഷ്ണനെ
ചെയ്തു കോടതിയിൽ ഹാജരാക്കിയ സമയം മുഖത്തും മറ്റു പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നു ഹരിശങ്കർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മധുബാബു ജയകൃഷ്ണനെ ക്രൂരമായി മർദിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമാണ്.
ജയകൃഷ്ണൻ കുറച്ചുനാൾ തൃപ്പൂണിത്തുറ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ റിപ്പോർട്ടിൽ നടപടി സ്വീകരിച്ചില്ലെന്നാണു ജയകൃഷ്ണൻ ആരോപിച്ചത്. താൻ അവധിയിലായിരുന്നുവെന്നും ലോക്നാഥ് ബെഹ്റ ആയിരുന്നു അന്നു സംസ്ഥാന പൊലീസ് മേധാവിയെന്നുമാണ് ആരോപണത്തിൽ സെൻകുമാർ പ്രതികരിച്ചത്.
പ്രവർത്തകനും ബാലസംഘം ജില്ലാ കോഓർഡിനേറ്ററുമായ കെ.ജയകൃഷ്ണൻ കഴിഞ്ഞ ദിവസമാണ് 2012ൽ പൊലീസ് തനിക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചെന്ന് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചത്. അന്നു മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ കോന്നിയിലെ ഓഫിസിലേക്കുള്ള മാർച്ചിനെ തുടർന്ന് ജയകൃഷ്ണൻ അറസ്റ്റിലായിരുന്നു.
കോന്നി സിഐയായിരുന്ന മധുബാബു കാലിന്റെ വെള്ളയും ചെവിയും അടിച്ചുപൊട്ടിച്ചെന്നും കണ്ണിലും ദേഹത്തും മുളകുസ്പ്രേ ചെയ്തെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. 6 മാസം ആശുപത്രിയിലായിരുന്നു.
പരാതി പിൻവലിക്കാനായി പിന്നീട് മധുബാബു 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെന്നും ജയകൃഷ്ണൻ പറഞ്ഞിരുന്നു.
2017ൽ മധുബാബുവിനെതിരായ തെളിവുകളടങ്ങിയ ഫയൽ മോഷണം പോയെന്നു കാണിച്ച് ജയകൃഷ്ണൻ അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കറിനു പരാതി നൽകുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]