ടെൽ അവീവ്∙
ജയിലിൽ തടവിൽ കഴിയുന്ന പലസ്തീൻകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കണമെന്നും ഗുണമേന്മ മെച്ചപ്പെടുത്തണമെന്നും ഇസ്രയേൽ സുപ്രീം കോടതി. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിയിൽ രാജ്യാന്തര സമൂഹത്തിന്റേത് ഉൾപ്പെടെ എല്ലാ വിമർശനവും ഇസ്രയേൽ ഇന്നുവരെ അവഗണിക്കുകയായിരുന്നു.
അതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്. ബന്ധമുണ്ടെന്ന സംശയത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും വലിയതോതിൽ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം തടങ്കലിൽ ആക്കിയിട്ടുണ്ട്. മാസങ്ങൾ ഡിറ്റൻഷൻ ക്യാംപുകളിലും ജയിലുകളിലും കഴിഞ്ഞശേഷം ആയിരങ്ങളെ പുറത്തുവിട്ടിട്ടുണ്ട്.
ഇവർക്കെതിരെ കുറ്റം ചുമത്താതെയായിരുന്നു ഇങ്ങനെ തടവിൽ പാർപ്പിച്ചിരുന്നത്. തടവിൽ ആളുകളെ കുത്തിനിറച്ച സ്ഥിതിയായിരുന്നു.
ഭക്ഷ്യവിതരണം കാര്യമായിട്ട് ഉണ്ടായിരുന്നില്ല. ആരോഗ്യ പരിചരണവും ശുഷ്കമായിരുന്നു.
പലവട്ടം രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.
പല വ്യക്തികളും സംഘടനകളും ഇസ്രയേൽ സർക്കാരിന്റെ നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പലസ്തീൻ തടവുകാർക്ക് ദിവസവും മൂന്നുനേരം ഭക്ഷണവും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ മൂന്നംഗ പാനൽ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, ഇതേ വിഷയത്തിൽ ഇസ്രയേലിലെ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് (എസിആർഐ) എന്ന സംഘടന കഴിഞ്ഞ വർഷം ഫയൽ ചെയ്ത ഹർജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഈ പാനലിലെ രണ്ടുപേർ ഇതംഗീകരിച്ചപ്പോൾ മൂന്നാമത്തെ ജഡ്ജി വിയോജിച്ചു.
ഇസ്രയേലിന്റെ കസ്റ്റഡിയിൽ വച്ച് ഇതുവരെ 61 പേർ
പലസ്തീനിയൻ അധികൃതർ അറിയിച്ചു.
മാർച്ചിൽ മരിച്ച പതിനേഴുകാരന്റേത് പട്ടിണി മരണം ആയിരുന്നെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. അതിനിടെ, കടുത്ത യാഥാസ്ഥിതിക പാർട്ടി നേതാവ് ബെൻ ഗിവിർ കോടതി ഉത്തരവിനെതിരെ രംഗത്തുവന്നു.
‘‘നിങ്ങൾ ഇസ്രയേലിൽനിന്ന് ഉള്ളവരാണോ? ഗാസയിൽ ബന്ദികളാക്കപ്പെട്ടവർക്ക് സഹായത്തിന് ആരുമില്ല. ഹമാസിനെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ സുപ്രീം കോടതി എന്നത് ലജ്ജാകരമാണ്’’ – അദ്ദേഹം പറഞ്ഞു.
നിയമം മാറില്ലെന്നും ബെൻ ഗിവിർ കൂട്ടിച്ചേർത്തു. അതേസമയം, ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് എസിആർഐ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]