മകൾ അലംകൃതയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി പൃഥ്വിരാജ് സുകുമാരൻ. ‘തന്റെ പാര്‍ട്ട് ടൈം ചേച്ചിയും ചിലപ്പോള്‍ അമ്മയും ഫുള്‍ ടൈം തെറാപ്പിസ്റ്റും ഇടയ്ക്കൊക്കെ മകളുമാവുന്നവള്‍ക്ക് ജന്മദിനാശംസകള്’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പൃഥ്വിരാജ് എഴുതിയത്.
മകൾ തന്റെ എക്കാലത്തേയും വലിയ ബ്ലോക് ബസ്റ്റര്‍ ആയിരിക്കുമെന്നും, അമ്മയും അച്ഛനും നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു. ‘നിനക്ക് 11 വയസ്സായെന്നും കൗമാരത്തിലേക്ക് കടക്കുകയാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ദയയും സഹാനുഭൂതിയുമുള്ള ഒരു നല്ല കുട്ടിയായി നീ വളരുന്നതുകാണുന്നതിൽ അഭിമാനമുണ്ടെന്ന്’ സുപ്രിയ മേനോനും കുറിച്ചു.
അതേസമയം എമ്പുരാൻ ആയിരുന്നു മലയാളത്തിൽ പൃഥ്വിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഹിന്ദിയിൽ സർ സമീൻ എന്ന ചിത്രം അതിനിടയിൽ പുറത്തിറങ്ങിയിരുന്നു.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയാണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ടൊരു വേഷമാകും ചിത്രത്തിലെ ഡബിൽ മോഹനൻ എന്നും ടീസർ വ്യക്തമാക്കുന്നുണ്ട്. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.
പ്രിയംവദാ കൃഷ്ണനാണു നായിക.എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജെയ്ക്ക് ബിജോയ് സിന്റെതാണ് സംഗീതം.
അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ്& രണദേവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ.മേക്കപ്പ് മനുമോഹൻ.കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മൺസൂർ റഷീദ്, വിനോദ് ഗംഗ .സഞ്ജയൻ മാർക്കോസ് പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ.
എക്സിക്യട്ടീവ് – പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കു കടന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുമ്പോള്‍ പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ സിനറ്റ് സേവ്യറുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]