റഷ്യക്കും ഇന്ത്യക്കുമെതിരെ നടപടികൾ കടുപ്പിക്കുമെന്നുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യൻ സമയം രാത്രി വൈകി ട്രംപ് നടത്തിയ പ്രസ്താവനയിൽ ഇന്ത്യയുടെയും റഷ്യയുടെയും നിലപാട് എന്താകും എന്ന ആകാംക്ഷയിലാണ് ലോകം.
ഇതിനിടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരുന്നുണ്ട്. പാലക്കാട് എലപ്പുളളിയിൽ ബ്രൂവറി സ്ഥാപിക്കാൻ ഒയാസിസ് കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയും ചെയ്യും.
ബ്രൂവറിയിലെ ഹര്ജി പാലക്കാട് എലപ്പുളളിയിൽ ബ്രൂവറി സ്ഥാപിക്കാൻ ഒയാസിസ് കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്തിമ വാദം ഇന്ന് തുടങ്ങും.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ , ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിശദമായ വാദം കേൾക്കുന്നത് ഇളവ് തേടി സൗബിൻ വഞ്ചനാക്കേസിലെ ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാസ്പോര്ട്ട് വിട്ടു നൽകണമെന്നും വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.
മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിൻ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മോദിക്ക് എംപിമാർ വക ആദരം നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക.
ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അതേസമയം ജിഎസ്ടി പരിഷ്കരണത്തിലെ പരാതികൾ പരിഹരിക്കാനായി കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും.
സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതടക്കം വിവിധ മന്ത്രാലയ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. വസ്ത്ര മേഖലയിലുള്ളവർ, സൈക്കിൾ നിർമ്മാതാക്കൾ, ഇൻഷൂറൻസ് മേഖലയിലുള്ളവർ ഒക്കെ പരിഷ്കരണത്തിൽ പരാതി അറിയിച്ചിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട
വിധം അടക്കം നേതാക്കൾ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.
ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുമെന്നും, പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്നും മുക്തമാക്കുമെന്നുമാണ് സുദർശൻ റെഡ്ഡി പറഞ്ഞത്.
എൻഡിഎ എംപിമാരും ഇന്ന് യോഗം ചേർന്നേക്കും. ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവിൽ ഉള്ളത്.
ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല തല്ലുന്ന പൊലീസിനെതിരെ എന്ത് നടപടി തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ നടപടി ഇന്നുണ്ടാകും. വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും.
ഇവരെ മർദ്ദിച്ച എസ്ഐ രതീഷിനെതിരെ ഒരു വർഷം മുൻപ് അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതും ഇവർക്കെതിരെ നടപടി ആവശ്യം ശക്തമായതും.
ഇതോടെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടി എടുക്കുന്നത് രണ്ടും കൽപ്പിച്ച് ട്രംപ് റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധം ഉണ്ടാകുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിന് അതെ എന്ന് ട്രംപ് ഉത്തരം നൽകി.
ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാകും എന്ന് പ്രസിഡന്റ് പറഞ്ഞ ശേഷവും ട്രംപിന്റെ വിശ്വസ്തർ ഭീഷണി തുടർന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നിർദ്ദേശിച്ചിരുന്നു.
ഇതിനോടാണ് ട്രംപ് യോജിച്ചത്. യുദ്ധം നിർത്താൻ ഉപരോധം വഴി റഷ്യൻ സമ്പദ് വ്യവസ്ഥ തകർക്കണമെന്നും യുഎസ് ട്രഷറി സെക്രട്ടറി അഭിപ്രായപ്പെട്ടു.
യുഎസ് നീക്കം നേരിടാനുള്ള ബ്രിക്സ് ഉച്ചകോടി ഇന്ന് വിർച്ച്വലായി നടക്കും. എസ് ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]