ജറുസലം ∙ ലക്ഷക്കണക്കിനാളുകൾ അഭയാർഥികൂടാരങ്ങളിൽ കഴിയുന്ന
കനത്ത ആക്രമണം തുടരുന്നതിനിടെ, ഹമാസിനോട് ആയുധംവച്ചു കീഴടങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടയയ്ക്കുകയും ഹമാസ് കീഴടങ്ങുകയും ചെയ്താലുടൻ ആക്രമണം അവസാനിപ്പിക്കുമെന്നും വിദേശകാര്യമന്ത്രി ഗിഡിയൻ സാർ പറഞ്ഞു.
കീഴടങ്ങില്ലെന്നു വ്യക്തമാക്കിയ ഹമാസ്,
ഗാസയിൽ നിന്നു പിന്മാറിയാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു വ്യക്തമാക്കി.
അതിനിടെ, ഗാസ സിറ്റിയിൽ വീടുകൾ, അഭയകേന്ദ്രമായ കെട്ടിടങ്ങൾ, സ്കൂൾ എന്നിവയ്ക്കുനേരെയുണ്ടായ ബോംബാക്രമണങ്ങളിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ 2 ബഹുനിലക്കെട്ടിടങ്ങളും തകർന്നടിഞ്ഞു.
ഇവിടം അഭയകേന്ദ്രമായി പ്രവർത്തിച്ചുവരികയായിരുന്നു.
അതേസമയം, ഹമാസ് നേതൃത്വവുമായുള്ള ചർച്ചകൾ സജീവമായി തുടരുകയാണെന്ന് യുഎസ് അറിയിച്ചു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തയാറാക്കിയ വെടിനിർത്തൽ പദ്ധതി ജൂലൈയിൽ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ പിന്നാക്കം പോകുകയായിരുന്നു.
ബന്ദികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി ടെൽ അവീവിൽ നടന്നു.
ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്നു റാലിയിൽ മുദ്രാവാക്യമുയർന്നു.
പലസ്തീൻ ആക്ഷൻ എന്ന സംഘടനയെ പിന്തുണച്ചു ലണ്ടനിൽ പാർലമെന്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 435 പേരെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഭീകരസംഘടനയെന്നു മുദ്ര കുത്തി ബ്രിട്ടിഷ് സർക്കാർ പലസ്തീൻ ആക്ഷനെ ജൂലൈയിൽ നിരോധിച്ചിരുന്നു.
ഇസ്രയേലിനു ആയുധങ്ങൾ നൽകുന്നതിൽ പ്രതിഷേധിച്ച് സംഘടനയുടെ പ്രവർത്തകർ ബ്രിട്ടിഷ് വ്യോമത്താവളത്തിൽ അതിക്രമിച്ചുകടന്നതിന്റെ പേരിലായിരുന്നു നിരോധനം. അതേസമയം, ഇന്നലെ ലണ്ടനിൽ നടന്ന പലസ്തീൻ അനുകൂല റാലിയിൽ 20,000 പേർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]