വാഷിങ്ടൻ ∙ റഷ്യയ്ക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിന് യുഎസ് പ്രസിഡന്റ്
.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഇതു സംബന്ധിച്ച് ട്രംപ് സൂചന നൽകിയത്. എന്നാൽ ഉപരോധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല.
റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ തുടർന്ന് പിന്തിരിയുകയായിരുന്നു. സമാധാന ചർച്ചയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയത്.
റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തി യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേൽ തീരുവ ചുമത്തിയതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
വീണ്ടും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയതോടെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് വിലയിരുത്തലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]