

നാല് വർഷത്തെ പ്രണയം, വിവാഹ ദിനത്തിലും തിരിച്ചെത്താതെ വിഷ്ണുജിത്ത് ; ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പണം വാങ്ങാനായി പോയ യുവാവിനെ കാണാതായിട്ട് നാല് ദിവസം ; കണ്ണീര് തോരാതെ കുടുംബം ; അന്വേഷണം ഊർജിതമാക്കി പോലീസ്
മലപ്പുറം : പള്ളിപ്പുറത്ത് നിന്നും കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന മലപ്പുറം പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്.
ഈ മാസം നാലിനാണ് വിഷ്ണുജിത്ത് പാലക്കാട് പോവാനായി വീട്ടിൽ നിന്നും ഇറങ്ങിയത്, പാലക്കാട് എത്തിയ യുവാവ് പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് എസ് പി എസ് ശശിധരൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു ദിവസമായി വിഷ്ണുജിത്തിന്റെ അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടില്ല. വ്യക്തിപരമായ എന്തെങ്കിലും പ്രയാസം കൊണ്ട് മാറി നിന്നതാണെങ്കില്‍ ഇന്ന് വിവാഹ ദിവസമായതിനാല്‍ ഇന്നെലയെങ്കിലും മകൻ തിരിച്ചെത്തുമെന്നായിരുന്നു അമ്മയുടെ പ്രതീക്ഷ. അതുകൂടി ഇല്ലാതായതോടെയാണ് വിഷ്ണുജിത്തിനെ കണ്ടെത്താൻ വീട്ടുകാര്‍ എല്ലാവരുടേയും സഹായം തേടിയത്.
പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്ബനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത് .
മൂന്ന് ദിവസമായി ഫോണ്‍ സ്വിച്ചിഡ് ഓഫ് ആണ്. കഞ്ചിക്കോടാണ് മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത്.നാലു വര്‍ഷമായി സൗഹൃത്തിലുള്ള പെണ്‍കുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്. മലപ്പുറം പൊലീസ് എഫ് ഐ ആര് ഇട്ട് അന്വേഷണം നടത്തുന്നുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ടുള്ളതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി വിഷ്ണുജിത്ത് വീട്ടുകാരോടോ സുഹൃത്തുക്കളോടെ പറഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]