

വയോജനങൾക്കായി കുമരകത്ത് ആയുഷ് ,ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
കുമരകം :ഗവൺമെന്റ് ആയൂർവേദ ഡിസ്പെൻസറി, കുമരകം പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി ഒരു സൗജന്യ മെഡിക്കൽക്യാമ്പ് കുമരകം പള്ളിച്ചിറ എസ് എൻ ഡി പി ശാഖ നം 38 ഹാളിൽ വച്ച് നടത്തി.
ഗവ: ആയുർവേദ ഡിസ്പെൻസെറി മെഡിക്കൽ ഓഫീസർ ഡോ. തോമസ് കോശി സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്യാമ്പിന്റേ ഔദ്യോഗികമായ ഉദ്ഘാടനം കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു നിർവഹിച്ചു.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ കവിത ലാലു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർഷാ ബൈജു. വൈസ് പ്രസിഡൻ്റ് വി. കെ, ജോഷി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു . ഡിസ്പെൻസെറി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

മെഡിക്കൽ ഓഫീസർ ഡോ. തോമസ് കോശി, ആരോഗ്യകരമായ വാർദ്ധക്യം ആയൂർവേദത്തിലൂടെ എന്ന വിഷയത്തെ പറ്റി ബോധവത്ക്കരണക്ലാസ്സ് നടത്തി. സുജിത. പി.
എസ്.(ഫാർമസിസ്റ്റ്, ഗവ. ആയൂർവേദ ഡിസ്പെൻസറി കുമരകം) കൃതജ്ഞത രേഖപ്പെടുത്തി.
യോഗാഇൻസ്ട്രക്ടർ ശാലിനി ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ നല്കുന്ന
പ്രയോജനങ്ങളെക്കുറിച്ച് ബോധവത്ക്കരണക്ലാസ്സ് നടത്തി. ക്യാമ്പ് രജിസ്ട്രേഷനുശേഷം മൾട്ടി പർപ്പസ്സ് ഹെൽത്ത് വർക്കർ വിഷ്ണുപ്രിയയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനകൾ, രക്ത പരിശോധനകൾ എന്നിവ നടത്തി.
തുടർന്ന് ഡോ. തോമസ് കോശി (മെഡിക്കൽ ഓഫീസർ, ഗവ. ആയൂർവേദ ഡിസ്പെൻസറി കുമരകം),ഡോ. അനുപമ പരപ്പൂർ (മെഡിക്കൽ ഓഫീസർ, ഗവ.ആയൂർവേദ ഹോസ്പിറ്റൽ, വൈക്കം) എന്നിവരുടെ നേതൃത്വത്തിൽ വിശദമായ രോഗ നിർണയവും മരുന്ന് വിതരണവും നടത്തി. വയോജനങ്ങളുടെ പ്രാതിനിധ്യം കൊണ്ട് സമ്പൂർണ്ണമായിരുന്നു മെഡിക്കൽ ക്യാമ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]