തിരുവനന്തപുരം: തിരുവോണം ബംപർ വിൽപ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്.
25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ ഇതുവരെ 23 ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഭാഗ്യം തേടിയെത്തുന്നവരിൽ പാലക്കാട് ജില്ലയാണ് ഇതുവരെ മുന്നിൽ. 4 ലക്ഷം ടിക്കറ്റാണ് ജില്ലയിൽ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തരപുരം ജില്ല തൊട്ട് പിന്നിലുണ്ട്. ആകർഷകമായ സമ്മാനങ്ങൾ വന്നതോടെ ടിക്കറ്റ് വാങ്ങാൻ വലിയ തിരക്കാണെന്നാണ് കടക്കാർ പറയുന്നത്.
കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റ് അച്ചടിച്ചപ്പോൾ 75 ലക്ഷത്തി എഴുപത്തി ആറായിരം ടിക്കറ്റ് വിറ്റ് പോയിരുന്നു. ഇക്കുറി ആ റിക്കാർഡും മറികടക്കുമെന്നാണ് പ്രതീക്ഷ. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്നതെന്നും ഓണ്‍ലൈൻ വാട്സ്ആപ്പ് ലോട്ടറികൾ വ്യാജമാണെന്നും സർക്കാർ പ്രചാരണം നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]