സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, സ്പെയിന് ടീമുകള്‍ രണ്ടാം മത്സരത്തിന് ഇറങ്ങും. രണ്ടാം ജയം തേടി പോര്‍ച്ചുഗല്‍, സ്കോട്ലന്ഡിനെ നേരിടും. ക്രൊയേഷ്യക്ക് പോളണ്ടാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ക്രോയേഷ്യയെ തോല്‍പ്പിച്ചിരുന്നു. നിലവിലെ ചാംപ്യന്മാരായ സ്പെയിന് സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ സ്പെയിന് സെര്‍ബിയയോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരങ്ങള്‍ തുടങ്ങുക.
അതേസമയം, ജര്‍മ്മനി എതിരില്ലാത്ത അഞ്ച് ഗോളിന് ഹങ്കറിയെ തകര്‍ത്തു. നിക്ലാസ് ഫുള്‍ക്രൂഗ്, ജമാല്‍ മുസ്യാല, ഫ്ലോറിയന്‍ വിര്‍റ്റ്സ്, അലക്സാണ്ടര്‍ പാവ്ലോവിച്, കായ് ഹാവര്‍ട്സ് എന്നിവരാണ് ജര്‍മ്മനിയുടെ സ്കോറര്‍മാര്‍. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ജര്‍മ്മനി 23 ഷോട്ടുകളാണ് ഹങ്കറിയുടെ പോസ്റ്റിലേക്ക് തൊടുത്തത്.
മുഖത്ത് നോക്കി കാര്യങ്ങള്‍ പറയണം, ഗംഭീറിനെ പോലെ! പാകിസ്ഥാന് ക്രിക്കറ്റിനെ വിമര്‍ശിച്ച് മുന്‍ താരം
മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് രണ്ടിനെതിരെ അഞ്ച് ഗോളിന് ബോസ്നിയ ആന്‍ഡ് ഹെര്‍സിഗോവിനയെ തോല്പിച്ചു. ജോഷ്വ സിര്കീ, ടിയാനി റെയ്ന്‍ഡേഴ്സ്, കോഡി ഗാപ്കോ, വൂട്ട് വെര്‍ഗ്ഹോസ്റ്റ്, സാവി സിമോണ്‍സ് എന്നിവരാണ് നെതര്‍ലന്‍ഡ്സിന്റെ സ്കോറര്‍മാര്‍. ഇരുപത്തിയേഴാം മിനിറ്റില്‍ എര്‍മെഡിന്‍ ഡെമിറോവിച്ചും എഴുപത്തിമൂന്നാം മിനിറ്റില്‍ എഡിന് സെക്കോയുമാണ് ബോസ്നിയ ആന്‍ഡ് ഹെര്‍സിഗോവിനയുടെ ഗോളുകള്‍ നേടിയത്.
ഇംഗ്ലണ്ടിനും ജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളിന് അയര്‍ലന്‍ഡിനെ തോല്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ടുഗോളും. 11-ാം മിനുട്ടില്‍ ഡെക്ലന്‍ റൈസ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 26- മിനുട്ടില്‍ ജാക്ക് ഗ്രീലിഷ് ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]