
ദുബായ്: വിനയം കൊണ്ടും സ്നേഹം കൊണ്ടും വീണ്ടും മനസ് കീഴടക്കി കോടീശ്വരനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. ഇൻസ്റ്റഗ്രാമിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
റാസ ചന്ദ്രശേഖരന് പുതുരുത്തി എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. യൂസഫലി നടന്ന് വരുമ്പോൾ ഒപ്പം നടന്ന് വീഡിയോ എടുക്കാന്‍ തിരക്കിട്ട് വരുന്ന യുവതിയാണ് വീഡിയോയിലുള്ളത്.
ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ യൂസഫലി പെണ്‍കുട്ടിയെ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി ക്ഷണിക്കുകയും നല്ല ചിരിച്ചുള്ള പോസ് തന്നെ നൽകുകയും ചെയ്തു. വാക്കുകളേക്കാള്‍ പ്രവര്‍ത്തികൊണ്ട് സംസാരിക്കുന്ന ഈ ‘എളിയ കോടീശ്വരനെ’ കണ്ടതില്‍ സന്തോഷം എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നല്കി അനുഗ്രഹിക്കട്ടെയെന്നും പെൺകുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മനുഷ്യത്വം എന്നത് അനുഗ്രഹവും അന്തസുമാണെന്നും യൂസഫലി തങ്ങളുടെ അനുഗ്രഹമാണെന്നും ഇവര്‍ കുറിച്ചു. നേരത്തേ, തന്റെ ആരാധകന് റാഡോ വാച്ച് നല്കിയ യൂസഫലിയുടെ വീഡിയോയും ഏറെ ചർച്ചയായിരുന്നു.
രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് അദ്ദേഹം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം എഫിന് തന്റെ ക്രോണോഗ്രാഫ് എന്ന പേജിലൂടെ പങ്കുവച്ച ഒരു റീല്‍ ആണ് വൈറലായി മാറിയത്.
യൂസഫലി എഫിന് ഒരു വാച്ച് സമ്മാനിക്കുന്ന വീഡിയോയായിരുന്നു അത്. രണ്ട് ലക്ഷം രൂപ വില മതിക്കുന്ന റാഡോയുടെ വാച്ചായിരുന്നു യൂസഫലിയുടെ സമ്മാനം.
യൂസഫലിയുടെ ബ്രാന്റ് ലോഗോ പതിപ്പിച്ചതാണ് വാച്ച്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ യൂസഫലി എഫിനെ ലുലു ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലേക്ക് ക്ഷണിച്ചാണ് സമ്മാനം കൈമാറിയത്.
സെലിബ്രിറ്റികളുടെ വാച്ചുകളെക്കുറിച്ചും ഔട്ട്ഫിറ്റുകളെ കുറിച്ചും വീഡിയോ നിര്‍മിക്കുന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എഫിന്. ക്രോണോഗ്രാഫ് 2022 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ആണ് എഫിന് വീഡിയോകള്‍ പങ്കുവയ്ക്കുന്നത്.
3 പേരിൽ ഒരാൾ മലയാളി; പുറമെ നോക്കിയാൽ വെറും ട്രാവലർ, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ് എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർഗമുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]