
പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില് മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പിരിയുന്നു ; അഞ്ച് മാസത്തെ ബന്ധത്തിനുശേഷം വേർപിരിയാൻ തീരുമാനിച്ചതായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് സ്വന്തം ലേഖകൻ അഞ്ചുമാസം മുൻപാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയാകാൻ പോകുന്നു എന്ന് ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള് സഹിതം ആയിരുന്നു താരം വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
എന്നാല് വിവാഹം കഴിക്കാനുള്ള തീരുമാനത്തില് നിന്ന് പിൻവാങ്ങുന്നതായി വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. സമൂഹമാധ്യമത്തില് പങ്കുവെച്ച കുറിപ്പിലൂടെ തന്നെയാണ് സീമ വിവാഹം കഴിക്കാനുള്ള തീരുമാനത്തില് നിന്ന് പിൻവാങ്ങുന്നതായി അറിയിച്ചത്.
ഇത്തരത്തിലൊരു തീരുമാനം തികച്ചും വ്യക്തിപരമായ കാരണങ്ങളാല് ആണ് എന്നാണ് സമൂഹമാധ്യമത്തില് പങ്കുവെച്ച കുറുപ്പില് സീമ വ്യക്തമാക്കിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് നിശാന്തുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള് പങ്കുവെച്ചുകൊണ്ട് “എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി” എന്ന കുറിപ്പോടെ ഇരുവരും മോതിരങ്ങള് കൈമാറുന്ന ചിത്രം പങ്കുവെച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങള് വേർപിരിഞ്ഞത് അംഗീകരിച്ചുകൊണ്ട് പരസ്പരം മികച്ച തീരുമാനമാണ് ഇതെന്ന് ഞങ്ങള് വിശ്വസിക്കുന്നു എന്നും നിങ്ങളുടെ ധാരണയും പിന്തുണയും പ്രയാസകരമായ സമയത്ത് വളരെയധികം വിനയപൂർവ്വം നിങ്ങളെ അറിയിക്കുന്നു എന്നും സീമ സമൂഹമാധ്യമത്തില് പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. ഒരുപാട് ആലോചിച്ചതിനുശേഷം പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില് ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിനുശേഷം വേർപിരിയാൻ തീരുമാനിച്ചു എന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും അഭ്യർത്ഥിക്കുന്നു എന്നും താരം പങ്കുവച്ച കുറിപ്പില് പറയുന്നുണ്ട്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]