

ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് മനസ്സിലാക്കിയത്, എന്റെ ബെസ്റ്റിയും ഹീറോയും’ ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ
സ്വന്തം ലേഖകൻ
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. തന്റെ ബെസ്റ്റിയും ഹീറോയുമാണ് അച്ഛൻ എന്നാണ് ദുൽഖർ കുറിച്ചത്.
‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ പോലും സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

ഓരോ വർഷവും പായുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു.
എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ അച്ഛന് ജന്മദിനാശംസകൾ.’’–ദുൽഖർ കുറിച്ചു. ദുൽഖറിന്റെ കുറിപ്പിന് മറുപടിയുമായി മമ്മൂട്ടി എത്തി. ഹൃദയ ഇമോജികൾക്കൊപ്പമാണ് മമ്മൂട്ടി ദുൽഖറിന്റെ പോസ്റ്റ് ഷെയർ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net