
കൊച്ചി: അഭിനയവും ഡാന്‍സും മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് ദേവിക നമ്പ്യാര്‍. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെ വിവാഹം ചെയ്തതിന് ശേഷമാണ് ദേവികയിലെ ഗായികയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.
തന്റെ നിര്‍ബന്ധം സഹിക്കാതെ വരുമ്പോള്‍ ദേവിക പാടാന്‍ സമ്മതിക്കും. അങ്ങനെയാണ് ഒന്നിച്ചുള്ള പാട്ട് വീഡിയോകള്‍ വരുന്നതെന്ന് മുന്‍പ് വിജയ് മാധവ് വ്യക്തമാക്കിയിരുന്നു.
സമ്മതം.. സമ്മതം..
സമ്മതം. ഒടുവിൽ ഈ പാട്ട് പാടാൻ നായിക സമ്മതിച്ചു, പക്ഷേ പാട്ടിന്റെ ഇടക്കുള്ള ഹമ്മിംഗ് ദേവിക ആദ്യം പാടില്ല എന്ന് പറഞ്ഞെങ്കിലും അവസാനം അതും പാടി ഒപ്പിച്ചു.
ഈ പാട്ട് എംജി സാർ പാടിവെച്ച ഫീലിൽ പാടാൻ അത്ര എളുപ്പമല്ല എന്നാണ് എന്റെ കാഴ്ചപ്പാട്, അതുകൊണ്ട് ഒറിജിനലുമായിട്ട് താരതമ്യം ചെയ്ത് എന്നെ പൊങ്കാല ഇട്ട് കൊല്ലരുതേ എന്ന് എല്ലാവരോടും ആദ്യമേ തന്നെ താഴ്മയായി അപേക്ഷിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വിജയ് മാധവ് ശലഭം വഴിമാറുമോ എന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. ആത്മജനെയും എടുത്തായിരുന്നു വിജയും ദേവികയും പാടിയത്.
അച്ഛനും അമ്മയും പാടുമ്പോള്‍ ആത്മജനും അടങ്ങി ശാന്തനായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി കമന്റുകള്‍ പങ്കുവെച്ചിട്ടുള്ളത്.
വാവയ്ക്ക് നല്ല ഉറക്കം വരുന്നുണ്ട്, ഉറക്കത്തിലായിട്ട് പോലും ശാന്തമായിട്ടിരുന്നു. പാട്ട് സൂപ്പര്‍, അത് കേട്ട് കുഞ്ഞിന് ഉറക്കം വന്നുവെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
മോന് കേട്ടിരിക്കുന്നുണ്ട്, ഭാവിയില്‍ അച്ഛന്റെയും അമ്മയുടെയും വഴിയിലേക്ക് അവനും വരും. നിങ്ങള്‍ രണ്ടുപേരും എത്ര റിലാക്സ്ഡായാണ് പാടുന്നത്.
ജാഡ ഇല്ലാത്ത രണ്ടുപേര്‍, നിങ്ങളുടെ കുറുമ്പനെയും ഇഷ്ടം. ഭാവി ഗായകന് എല്ലാം മിണ്ടാതിരുന്ന് പഠിക്കുന്നുണ്ട്.
ആത്മജയുടെ കൈപിടിച്ച് കൂട്ടി വെച്ചിട്ടുണ്ടല്ലോ, ഒരു കരുതല്‍ നല്ലതാണ്. ആത്മജ നന്നായിട്ട് പാട്ട് ആസ്വദിക്കുന്നുണ്ടല്ലോയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
View this post on Instagram
A post shared by Dr Vijay Maadhhav (@vijay_madhav)
‘ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളില്ല, കാരണം ഇപ്പോഴാണ് മനസിലായത്’: മമ്മൂട്ടിക്ക് ജന്മദിനാശംസയുമായി ദുല്‍ഖര്‍
അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ ഓഡിയോ ലോഞ്ച് നടന്നു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]