
വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ട്രാൻസ്ജെൻണ്ടർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. മലയാളികൾക്ക് ഏറെ സുപരിചിതയായ സീമ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഞാനും നിശാന്തും വിവാഹ നിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു എന്നാണ് കുറിപ്പ്. തികച്ചും വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും സീമ കുറിപ്പിൽ സൂചിപ്പിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
‘‘ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്’’

ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമയുടെയും നിശാന്തിന്റെയും വിവാഹ നിശ്ചയം. വളരെയധികം ആഘോഷങ്ങളോട്കൂടിയായിരുന്നു നിശ്ചയം നടന്നിരുന്നത്.

എന്റെ ഹൃദയം കവര്ന്നയാളെ കണ്ടെത്തി എന്ന ക്യാപ്ഷനൊപ്പമാണ് അന്ന് ഭാവി വരനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ സീമ പങ്കിട്ടത്. പിന്നീട് നിശാന്തിനെ ജോലിക്കായി വിദേശത്തേക്ക് യാത്രയാക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം സീമ ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു സീമയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത്. കുടുംബജീവിതം അതിയായി ആഗ്രഹിക്കുന്നയാളാണ് സീമ. പൂർണ്ണമായി സ്ത്രീയായി മാറിയ സീമ മുമ്പ് തന്റെ വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സീമയുടെ കുറിപ്പ് ആരാധകർക്കെല്ലാം ഒരു ഷോക്കായിരുന്നു. വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നുവെന്നും വേർപിരിഞ്ഞുവെന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നുവെന്നുമെല്ലാം കമന്റുകളുണ്ട്. നിരവധി പേർ കമന്റ്സിലൂടെ സീമയ്ക്ക് ഈ സാഹചര്യത്തെ മറികടിക്കാനുള്ള ശക്തി പകർന്ന് എത്തി.
പാചകം ഏറെ ഇഷ്ട്ടപ്പെടുന്ന സീമ മിക്കപ്പോഴും കുക്കിങ് വീഡിയോസുകളുമായിട്ടാണ് സോഷ്യൽ മീഡിയയിൽ എത്താറുള്ളത്.
Story Highlights : seema vineeth breakup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]