ഭാര്യയ്ക്ക് കുറച്ചു കൂടി മൊഞ്ചാവട്ടെ; എല്‍ഇഡി ലൈറ്റ് പിടിപ്പിച്ച മിന്നിക്കത്തുന്ന ലെഹങ്ക സമ്മാനിച്ച് എഞ്ചിനീയർ വരൻ; ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയെന്ന് സോഷ്യൽ മീഡിയ!!!
സ്വന്തം ലേഖകൻ
വ്യത്യസ്ത തരത്തിലുള്ള വിവാഹ വീഡിയോകള്‍ നമ്മള് സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. കണ്ണുകളെ ഈറനണിയിക്കുന്നതും ചുണ്ടില്‍ ചിരി വിടര്‍ത്തുന്നതുമായ വീഡിയോകള്‍ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. കല്ല്യാണത്തിനിടെ സംഭവിച്ച അബദ്ധങ്ങളും നമ്മള് വീഡിയോയില്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ കല്ല്യാണം അടിപൊളിയാക്കാൻ ഭാര്യയ്ക്ക് ഭര്‍ത്താവ് സമ്മാനിച്ച ഒരു ലെഹങ്കയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യയുടെ തിളക്കം കൂടട്ടെ എന്ന് കരുതി വരൻ എല്‍ഇഡി ലൈറ്റ് പിടിപ്പിച്ച ഒരു സ്റ്റൈലൻ ലെഹങ്ക തന്നെ തയ്യാറാക്കി. പാകിസ്താനില്‍ നിന്നുള്ള എഞ്ചിനീയറായ ഡാനിയല്‍ അസമാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നില്‍. ഡാനിയലിന്റെ ഭാര്യ റേഹാബ് മഖ്സൂദ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ സംഗതി വൈറലായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിന് മുൻപുള്ള മെഹന്ദി ചടങ്ങിലാണ് റേഹാബ് ഈ മിന്നിക്കത്തുന്ന ലെഹങ്ക ധരിച്ചത്. കിളിപ്പച്ചയും മഞ്ഞയും കലര്‍ന്ന നിറത്തിലുള്ള ലെഹങ്കയില്‍ ലൈറ്റ് കൂടി വന്നതോടെ വധു വെട്ടിത്തിളങ്ങി. ഇതേ നിറത്തിലുള്ള കുര്‍ത്തയാണ് ഡാനിയല്‍ അസമും ധരിച്ചത്.
‘എന്റെ ഈ വസ്ത്രം ഡിസൈൻ ചെയ്തത് ഭര്‍ത്താവാണ്. ഏറ്റവും മനോഹരമായ ദിവസം ഞാൻ തിളങ്ങിനില്ക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ആളുകള്‍ പരിഹസിക്കുമെന്ന് അറിയാമായിരുന്നിട്ടും ഞാൻ ഈ ലെഹങ്ക അണിഞ്ഞു. കാരണം ഒരു പുരുഷനും സ്വന്തം വധുവിന് വേണ്ടി ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ല’-വീഡിയോക്കൊപ്പം റേഹാബ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്.. വിവാഹത്തിനിടെ വൈദ്യുതി പോയാലും പ്രശ്നമില്ല, വധു പ്രകാശം പരത്തും’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ വിവാഹം ചെയ്യുമ്ബോള്‍ ഇങ്ങനെയായിരിക്കുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]