ഒരാഴ്ച മുമ്പ് ഒരു പ്രാദേശിക ജയിലിൽ നിന്ന് രക്ഷപ്പെട്ട ഒരു കൊലയാളിക്ക് വേണ്ടി യുഎസ് സംസ്ഥാനമായ പെൻസിൽവാനിയയിൽ പത്താം ദിവസവും വലിയ തോതിലുള്ള അന്വേഷണം നടക്കുകയാണ്. ഒന്നും രണ്ടുമല്ല, നൂറ് കണക്കിന് പോലീസുകാരുടെ നേതൃത്വത്തില്‍ ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിച്ചുള്ള വലിയ തോതിലുള്ള അന്വേഷണമാണ് നടക്കുന്നത്. പ്രദേശവാസികളോട് അവരുടെ വാതിലുകളും ജനലുകളും അടയ്ക്കാനും കാറുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി വയ്ക്കാനും ഒപ്പം ചുറ്റുപാടുകളെ കുറിച്ച് ബോധവാനായിരിക്കാനുമുള്ള മുന്നറിയിപ്പുകളുമായി പോലീസ് വാഹനങ്ങള്‍ തിരത്തിലൂടെ പോകുമ്പോഴും പോലീസിന്റെ കണ്ണ് വെട്ടിച്ച് 34-കാരനായ ബ്രസീലിയൻ പൗരന് ഡാനെലോ കാവൽകാന്റെ സ്വൈര്യവിഹാരം നടത്തുന്നു.
കഴിഞ്ഞ മാസം അവസാനത്തെ ചൊവ്വാഴ്ചയാണ് ഡാനെലോ കാവൽകാന്റോയെ ജയില്‍ അവസാനമായി കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാവൽകാന്റെ ചെസ്റ്റർ കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്ത് വിട്ടു. വെള്ള ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഡാനെലോ രണ്ട് ചുമരുകള്‍ക്കിടയിലൂടെ കാലും കൈയും ഉപയോഗിച്ച് തിരശ്ചീനമായി കിടന്ന് സാഹസികമായി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചിലന്തി തന്റെ എട്ട് കാലുകളും ഉപയോഗിച്ച് നടക്കുന്നതിന് സമാനമായ രീതിയില്‍ കാലും കൈയും ഉപയോഗിച്ച് മതില് ചാടുന്ന ഇയാളെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ മാധ്യമങ്ങള്‍ ഇയാളെ ‘സ്പൈഡര്‍ മാന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇയാള്‍ രക്ഷപ്പെടുമ്പോള്‍ തൊട്ട് സമീപത്തായി മറ്റൊരു ജയില്‍പ്പുള്ളി നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഒബാമയോടൊത്ത് രണ്ട് തവണ ലൈംഗിക ബന്ധം പുലര്‍ത്തി, കൊക്കെയ്ൻ ഉപയോഗിച്ചു; വിവാദ വെളിപ്പെടുത്തല്‍ !
പെൻസിൽവാനിയ ജയിലില്‍ നിന്നും ഈ വര്‍ഷം രക്ഷപ്പെടുന്ന രണ്ടാമത്തെ കുറ്റവാളിയാണ് ഡാനെലോ. കഴിഞ്ഞ മെയ് മാസത്തില്‍ ഒരു കുറ്റവാളി രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മുള്ളുവേലിക്ക് സമാനമായി വേലി തീര്‍ത്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ടെറസിന് മുകളിലെത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവുള്ള ഭാഗത്ത് കൂടെ ഗോവണി ഉപയോഗിച്ച് ഇയാള്‍ ഇറങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞു. വാച്ച് ടവറിലെ ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറുന്ന സമയം കണക്കാക്കിയായിരുന്നു സാഹസികമായ രക്ഷപെടല്‍.
കോവിഡ് പ്രതിരോധ ചികിത്സ; ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണുകളുടെ നിറം മാറി !
കഴിഞ്ഞ പത്ത് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. ഭക്ഷണം, വസ്ത്രം, പണം തുടങ്ങിയ സാധനങ്ങള്‍ക്കായി ഇയാള്‍ വീടുകളില്‍ കയറി മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇയാള്‍ ഇതിനകം ചില സാധനങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞെന്നും എന്നാല്‍ കൂടുതല്‍ സാധനങ്ങള്‍ സ്വന്തമാക്കുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പോലീസ് അറിയിപ്പില്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ അര്‍ദ്ധരാത്രിക്ക് മുമ്പ് ഡാനെലോ വീട്ടില്‍ അതിക്രമിച്ച് കയറി അടുക്കളയില്‍ നിന്ന് ചില ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ജയിലിന് സമീപത്തെ താമസക്കാരനായ റയാൻ ഡ്രമ്മണ്ട് എബിസി ന്യൂസ് ടെലിവിഷനോട് പറഞ്ഞു.
2021 ല്‍ മക്കളുടെ മുന്നില്‍ വച്ച് കാമുകിയെ 38 തവണ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ഇയാള്‍ തടവ് ചാടിയത്. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം ജയിലിൽ നിന്ന് രണ്ടരക്കിലോമീറ്റര്‍ അകലെയുള്ള പോക്കോപ്സൺ ടൗൺഷിപ്പിലെ സെക്യൂരിറ്റി ക്യാമറകളിൽ പുലർച്ചെ 12:30 ന് കാവൽകാന്റെ പതിഞ്ഞതായി അധികൃതർ അറിയിച്ചു. ഇവിടെ പിന്നീട് മോഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയ സിസിടിവി ക്യാമറകളില്‍ കവൽകാന്റെയുടെ രൂപത്തിന് മാറ്റമില്ലെന്നും ജില്ലാ അറ്റോർണി ഓഫീസ് പറയുന്നു. അഞ്ച് അടി ഉയരമുള്ള 54 കിലോ ഭാരമുള്ളയാളാണ് ഇയാളെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു. ഇയാളേക്കുറിച്ച് സൂചനകള്‍ നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രസീലിലാണ് യുവാവിന്റെ അമ്മ താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Sep 8, 2023, 9:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]