മുംബൈ: അമിതാഭ് ബച്ചനുമായി ഒരു പ്രൊജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുവെന്ന് ഷാരൂഖ് ഖാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഷാരൂഖിന്റെ അറ്റ്ലി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജവാൻ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ അമിതാഭിനൊപ്പം ഷാരൂഖിന്റെ പ്രത്യേക പ്രോജക്റ്റ് ഓൺലൈനില്‍ റിലീസായി. ഒരു മസാല ബ്രാൻഡിന്റെ പരസ്യത്തിലാണ് ഷാരൂഖും അമിതാഭും ഒന്നിച്ചത്.
പരസ്യത്തിൽ ഷാരൂഖും അമിതാഭും അവരായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടയിൽ മാധ്യമങ്ങളില്‍ ആദ്യം ഷാരൂഖിനെ വളയുന്നു. അവരെ ഒഴിവാക്കി വീട്ടിലെത്താന്‍ പരസ്പരം കാണിച്ചുകൊടുക്കുന്നതാണ് പരസ്യത്തില്‍. പ്രത്യേക മസാല ചേര്‍ത്ത ബിരിയാണി ആസ്വദിക്കുന്നകിന് വേണ്ടിയാണ് ഇരു താരങ്ങളും വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടുന്നത്.
ഒടുവില്‍ രണ്ട് താരങ്ങളും ഒന്നിച്ച് എത്തുന്നു. തുടര്‍ന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരേ രീതിയില്‍ എതിർ ദിശകളിലേക്ക് ചൂണ്ടി “അലിയ” എന്ന് അലറുന്നു, ആലിയ ഭട്ടിനെ ലഭിക്കാന്‍ മാധ്യമങ്ങള്‍ ആ ദിശയിലേക്ക് ഓടുന്നു. ഇതോടെ അമിതാഭും ഷാരൂഖും ഒരുമിച്ച് അവരുടെ കാറുകളിലേക്കും നീങ്ങുന്നു. ഇതാണ് പരസ്യത്തിന്റെ കാതല്‍.
ജവാന്റഖ ട്രെയിലറിൽ ഷാരൂഖ് ആലിയയുടെ പേര് പരാമര്‍ശിച്ച് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പരസ്യത്തിൽ ഷാരൂഖും അമിതാഭും ആലിയയുടെ പേര് പറയുന്നത് എന്നത് രസകരമാണ്. ജവാനിലെ ട്രെയിലറിലെ ഒരു രംഗത്തിൽ, നയൻതാരയുടെ പോലീസ് ഓഫീസര്‍ എന്താണ് വേണ്ടത് എന്ന ചോദ്യത്തിന്, ഷാരൂഖിന്റെ കഥാപാത്രം മുംബൈ മെട്രോയില്‍ ആളുകളെ ബന്ദിയാക്കിയ ശേഷം “എനിക്ക് ആലിയ ഭട്ടിനെ വേണം, പക്ഷേ അവൾ എന്നെക്കാൾ ചെറുപ്പമാണ്” എന്നാണ് പറയുന്നത്.
ഗൗരി ഷിൻഡെയുടെ 2016 ലെ ഡിയർ സിന്ദഗിയിൽ ആലിയയ്ക്കൊപ്പം ഷാരൂഖ് അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം അയാൻ മുഖർജിയുടെ സൂപ്പർ നാച്ചുറൽ ത്രില്ലറായ ബ്രഹ്മാസ്ത്രയില് അമിതാഭ് ബച്ചന് ആലിയയ്ക്കൊപ്പം അഭിനയിച്ചിരുന്നു.
ഷാരൂഖ് പറയുന്ന സാമൂഹ്യ പ്രശ്നങ്ങള്‍, മാസ് മസാല – ജവാന് റിവ്യൂ
തമിഴ്നാട്ടിലും കേരളത്തിലും ‘ജവാൻ’ എത്തുന്നത് 1001 സ്ക്രീനുകളില്‍.!
Last Updated Sep 8, 2023, 8:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]