അയർക്കുന്നം ചാണ്ടി ഉമ്മൻ എടുത്തു; ആദ്യ റൗണ്ടിൽ പൂർണ്ണ ആധിപത്യം; നിർണ്ണായമാവുക മണർകാടും പാമ്പാടിയും; അതിവേഗം ബഹുദൂരം യുഡിഎഫ്…
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പളളിയില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അതിവേഗം ബഹുദൂരം മുന്നേറി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി കഴിയുകയും ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയും ചെയ്തപ്പോള്‍ 1500 ലധികം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്തത്. നിലവിൽ 6500 വോട്ടിനാണ് ലീഡ് ചെയുന്നത്
ചാണ്ടി ഉമ്മൻ : 15112
ജെയ്ക് സി തോമസ്: 8502
ലിജിൻ: 701
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്. താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനാല്‍ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാല്‍ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. പത്ത് പോസ്റ്റല്‍ വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ ഏഴും നേടി ചാണ്ടി ഉമ്മന്‍ ആദ്യ ലീഡ് നേടുകയായിരുന്നു.
ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ സജീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്ബോള്‍ തന്നെ കൃത്യമായ ഫല സൂചന കിട്ടും. കടുന്ന മത്സരം നടന്ന 2021 പോലും ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]