
ജക്കാര്‍ത്ത: ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ കേന്ദ്ര സ്തംഭമാണ് ആസിയാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയുടെ ഇന്തോ പസഫിക് നയത്തില്‍ ആസിയാന്‍ പ്രധാന സ്ഥാനമാണുളളതെന്നും മോദി പറഞ്ഞു.
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയുടെ സഹ അധ്യക്ഷനാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയെ നരേന്ദ്രമോദി അഭിനന്ദിച്ചു. വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാന്‍ രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അനിശ്ചിതത്വത്തിന്റെ അന്തരീക്ഷത്തിലും ഇന്ത്യ-ആസിയാന്‍ പരസ്പര സഹകരണത്തില്‍ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.ടിമോറിലെ ദിലിയില്‍ ഇന്ത്യന്‍ എംബസി തുറക്കുമെന്ന് മോദി പ്രഖ്യാപിച്ചു.
വസുധൈവ കുടുംബകം – ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, ഈ വികാരമാണ് ഇന്ത്യയുടെ ജി-20 പ്രസിഡന്‍സിയുടെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്. ഇതിനായി, കോവിഡിന് ശേഷമുള്ള ലോകക്രമം കെട്ടിപ്പടുക്കേണ്ടതും മനുഷ്യ ക്ഷേമത്തിനായി എല്ലാവരുടെയും ശ്രമങ്ങളും ആവശ്യമാണെന്നും മോദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]