
ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയായ അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ നടപടി ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉദയനിധി തന്നെ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.
10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഉദയനിധിയെ പിന്തുണച്ച് ഡിഎംകെയുടെ എതിരാളികളും തമിഴ് രാഷ്ട്രീയ നേതാവുമായ സീമാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ സംസാരിക്കുകയായിരുന്നു തീവ്ര തമിഴ് പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍. ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും എന്നാണ് സീമാന്‍ പറഞ്ഞത്. സനാതനം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണ്. അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല.
മനുഷ്യനെ എവിടെ ജനിക്കുന്നു എന്നൊക്കെ നോക്കി സവര്ണ്ണന് അവര്ണ്ണന് എന്ന് കാണുന്നതാണ്. അത് ഉദയനിധി പറഞ്ഞത് സത്യമാണെന്നും. ആ രീതിയോട് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു.
ഇന്ത്യയുടെ പേര് ഭാരതം എന്ന് ആക്കുന്നതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. തമിഴ്നാട്ടിന്റെ പേര് അത് പോലെ നിന്നാല്‍ മതി. പക്ഷെ ഭാരതം എന്ന് പേരിട്ടതിനാല്‍ പൊതുകടം കുറയുമോ ? പട്ടിണി മാറുമോ തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കണമെന്നും സീമാന്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉദയനിധിയുടെ സനാതന പ്രസ്താവന വിവാദം: ജവാന് സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനം.!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]