സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷപോരെന്നും സാധാരണക്കാർക്കും സുരക്ഷവേണമെന്നും ശോഭാ സുരേന്ദ്രൻ. എറണാകുളം ജില്ലാ കളക്ടർ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആലുവയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറിൽ പെരുമ്പാവൂരില്‍ മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Story Highlights: Shobha Surendran against Pinarayi Vijayan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]